ബഹ്‌റൈൻ ലേബർ അതോറിറ്റി പരിശോധന; ഒരാഴ്ചക്കിടെ 73 പേരെ നാടുകടത്തി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഒക്ടോബർ 19 മുതൽ 25 വരെയുള്ള ഒരാഴ്ചക്കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,582 പരിശോധനകൾ നടത്തി. തൊഴിൽ നിയമങ്ങളും താമസ നിയമങ്ങളും ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾ കണ്ടെത്താനായി വിപുലമായ പരിശോധനകളാണ് അതോറിറ്റി നടത്തിയത്.

ഈ പരിശോധനകളിൽ, തൊഴിൽ വിപണി നിയമങ്ങൾ ലംഘിച്ച നിരവധി കേസുകൾ കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. നിയമ ലംഘകരായ 15 പേരെയാണ് ഇതിൽ പിടികൂടിയത്. കൂടാതെ ഈ കാലയളവിൽ നിയമം ലംഘിച്ച 73 പേരെ രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്തു. തൊഴിൽ വിപണിയുടെ സുസ്ഥിരതയും നിയമസാധുതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ തുടരുമെന്ന് എൽഎംആർഎ അധികൃതർ അറിയിച്ചു.

article-image

aa

You might also like

  • Straight Forward

Most Viewed