ഹോക്സ്ബിൽ കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

ഷീബ വിജയൻ
ദോഹ I വംശനാശ ഭീഷണി നേരിടുന്ന 8,213 ഹോക്സ്ബിൽ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിട്ടു. മാർച്ച് 31 മുതൽ ജൂലൈ അവസാനം വരെ നീണ്ടുനിന്ന ഈ സീസണിലാണ് ഇത്രയും കടലാമക്കുഞ്ഞുങ്ങളെ തുറന്നുവിട്ടത്. കടലാമക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മാത്രം 60,000 ലധികം ആമക്കുഞ്ഞുങ്ങളെയാണ് തുറന്നുവിട്ടതെന്നും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങൾ ഓരോ സീസണിലും 70 മുതല്‍ 95 മുട്ടകള്‍ വരെയാണ് ഓരോ കൂട്ടിലും ഇടുന്നത്. 52 മുതല്‍ 62 ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുകയും ചെയ്യും. ഇത്തവണത്തെ സീസണില്‍ കടലാമക്കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
1982ലാണ് ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ ആൻഡ് നാച്വറൽ റിസോഴ്സസ് ഹോക്സ്ബിൽ ഇനത്തിൽപെട്ട കടലാമകളെ വംശനാശ ഭീഷണി നേരിടുന്ന വർഗമായി കണക്കാക്കിയത്. ഇതിനെ തുടർന്ന് കടലാമകളെ സംരക്ഷിക്കുന്നതിന് ഖത്തർ വിവിധ പദ്ധതികളുമായി മുന്നോട്ടുവന്നു. വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളെ സംരക്ഷിക്കുന്നതിനായി ഖത്തർ എനർജിയും ഖത്തർ യൂനിവേഴ്സിറ്റിയിലെ എൻവയൺമെന്റൽ സയൻസ് സെന്ററുമായി സഹകരിച്ച് 2003ലാണ് പദ്ധതി ആരംഭിക്കുന്നത്.
DADSADSADS