ഒമാനിലെ ആദ്യ പഞ്ചസാര ശുദ്ധീകരണശാല സുഹാറിൽ പ്രവർത്തനം തുടങ്ങി


ഷീബ വിജയൻ

മസ്കത്ത് I ഒമാനിലെ ആദ്യത്തെ പഞ്ചസാര ശുദ്ധീകരണശാല സുഹാർ വ്യവസായിക തുറമുഖത്ത് പ്രവർത്തനം തുടങ്ങി. 180,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ ശുദ്ധീകരണശാല മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ബ്രസീലിൽനിന്ന് 90,000 മെട്രിക് ടണ്ണിലധികം അസംസ്കൃത പഞ്ചസാരയുടെ ആദ്യ കയറ്റുമതിക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയോടെയാണ് സുഹാർ വ്യവസായിക തുറമുഖം സജ്ജീകരിച്ചിരിക്കുന്നത്. പ്രാദേശിക, അന്തർദേശീയവിപണികൾക്ക് സേവനം നൽകുന്ന ഉയർന്നനിലവാരമുള്ള ശുദ്ധീകരിച്ച വെളുത്ത പഞ്ചസാരയുടെ വാർഷിക ഉൽപാദനശേഷി ഒരു ദശലക്ഷം ടൺ വരെയാണ്. മൊബൈൽ ക്രെയിനുകളും നൂതന കൺവെയർ സംവിധാനങ്ങളും ഉപയോഗിച്ച് പഞ്ചസാര നേരിട്ട് ശുദ്ധീകരണശാലയുടെ ഓട്ടോമേറ്റഡ് വെയർഹൗസുകളിലേക്ക് ഇറക്കുന്നുണ്ടെന്ന് ബോർഡ് ചെയർമാൻ നാസർ ബിൻ അലി അൽ ഹുനി ഒമാൻ വാർത്ത ഏജൻസിയോട് പറഞ്ഞു. അസംസ്കൃത പഞ്ചസാരക്ക് 500,000 മെട്രിക് ടണ്ണിലധികവും ശുദ്ധീകരിച്ച വെളുത്ത പഞ്ചസാരക്ക് 70,000 മെട്രിക് ടണ്ണും സംഭരണശേഷിയുണ്ട് ഇവിടെ.

article-image

Aedasfdfas

You might also like

  • Straight Forward

Most Viewed