വിപണിയിലെ മത്സര സാധ്യത തടയുന്നതോ, ദുർബ്ബലമാക്കുന്നതോ ആയ രീതിയിലുള്ള കരാറുകളിൽ ഏർപ്പെടരുതെന്ന് ഒമാൻ
വിപണിയിലെ മത്സര സാധ്യത തടയുന്നതോ, ദുർബ്ബലമാക്കുന്നതോ ആയ രീതിയിലുള്ള കരാറുകളിൽ ഏർപ്പെടരുതെന്ന് വ്യാപാരികളോട് ആഹ്വാനം ചെയ്ത് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ. കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“വിപണിയിലെ മത്സര സാധ്യതകൾക്ക് തടസം നിൽക്കുന്നതോ, നിയന്ത്രിക്കുന്നതോ, തടയുന്നതോ, ദുർബ്ബലമാക്കുന്നതോ ആയ രീതിയിലുള്ള കരാറുകളിൽ (വാക്കാലുള്ളതോ, രേഖാമൂലമുള്ളതോ ആയ) – ഒമാനിൽ വെച്ചോ, ഒമാന് പുറത്ത് മറ്റുരാജ്യങ്ങളിൽ വെച്ചോ – വ്യാപാരികൾ ഏർപ്പെടുന്നത് രാജ്യത്തെ നിയമങ്ങൾക്കെതിരാണ്.”, അറിയിപ്പിൽ വ്യക്തമാക്കുന്നു.
വിപണിയിലെ മത്സര സാധ്യതകൾ നിലനിർത്തുന്നതിനും, കുത്തക പ്രവണത തടയുന്നതിനുമായുള്ള ’67/2014 എന്ന ഒമാനിലെ ഔദ്യോഗിക ഉത്തരവിലെ ആർട്ടിക്കിൾ 9 അനുസരിച്ചാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത
stdstydsr

