മസ്കത്തിൽ വാഹനങ്ങൾ കൂട്ടിയിടച്ച് കത്തിയ അപകടത്തിൽ അഞ്ച് മരണം
ഹൈമ തുംറൈത്ത് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടച്ച് കത്തിയതിനെ തുടർന്ന് അഞ്ചുപേർ മരിച്ചു. മസ്‌കത്ത് സലാല റൂട്ടിൽ തുംറൈത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ മക്ഷനിലാണ് അപകടം. മൃതദേഹങ്ങളും വാഹനവും ഏതാണ്ട് പൂർണമായും കത്തിയതിനാൽ ആളുകളെ തിരച്ചറിയാനായിട്ടില്ല.
മസ്‌കത്തിൽനിന്ന് രാവിലെ സലാലയിലേക്ക് പുറപ്പെട്ട ഒരു കുടുംബത്തെ കുറിച്ച് ഇതുവരെ വിവരമില്ല. ഇവർ ബോംബെ സ്വദേശികളാണ്. എന്നാൽ ഇവർ തന്നെയാണോ അപകടത്തിൽ പെട്ടതെന്ന് വ്യക്തമല്ല. മൃതദേഹങ്ങൾ തുംറൈത്ത് ആശുപത്രിയിലുണ്ടെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങളിലൊന്ന് സ്ത്രീയുടേതാണ്. അപകടത്തിന്റെ മറ്റു വിശദാംശങ്ങൾ ലഭ്യമല്ല.
ാൈീൂാൈൂ

