കടൽ മാർഗം അനധികൃതമായി പ്രവേശിക്കാൻ ശ്രമം; ഒമാനിൽ 52 പേർ അറസ്റ്റിൽ


കടൽ മാർഗം അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 52 പേരെ അറസ്റ്റ് ചെയ്‍തതായി റോയൽ‍ ഒമാൻ‍ പൊലീസ്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലാണ് സംഭവം. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുളളവരാണ് അറസ്റ്റിലായ 52 പേരും. 

തീര പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്ന് ബോട്ടുകൾ പിടിച്ചെടുത്തതായി ഒമാൻ കോസ്റ്റ് ഗാർഡ് പൊലീസ് അറിയിച്ചു. അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യത്തേക്ക് പ്രവേശിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. പിടിക്കപ്പെട്ടവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റോയൽ‍ ഒമാന്‍ പൊലീസ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

You might also like

  • Straight Forward

Most Viewed