വാക്‌സിനെടുക്കാത്ത പ്രവാസികള്‍ക്കും ഒമാനിലേക്ക് മടങ്ങിയെത്താം


മസ്‌കറ്റ്: വാക്‌സിന്‍ സ്വീകരിക്കാത്ത പ്രവാസികള്‍ക്കും ഒമാനിലേക്ക് മടങ്ങിയെത്താന്‍ അനുമതി. ഒമാനിലെ സര്‍ക്കാര്‍,സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന, സാധുതയുള്ള താമസവിസയുള്ളവര്‍ക്ക് വാക്‌സിനെടുത്തില്ലെങ്കിലും ഒമാനിലേക്ക് മടങ്ങിയെത്താന്‍ സുപ്രീം കമ്മറ്റിയാണ് അനുമതി നല്‍കിയത്.

ഒമാന്‍ സ്വദേശികള്‍, സാധുതയുള്ള റസിഡന്‍സ് വിസയിലുള്ള വിദേശികള്‍ എന്നിവര്‍ക്ക് വാക്‌സിനെടുക്കാതെയും പ്രവേശനം അനുവദിക്കും. വാക്‌സിന്‍ സ്വീകരിക്കാതെ ഒമാനിലെത്തുന്നവര്‍ യാത്രയ്ക്ക് മുമ്പ് പിസിആര്‍ പരിശോധന നടത്തണം. ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തിലും ഇവര്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. ഈ കാലയളവില്‍ ഇലക്ട്രോണിക് ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിക്കണം. സ്വദേശികള്‍ക്ക് വീടുകളില്‍ ക്വാറന്റീനില്‍ കഴിയാം. എന്നാല്‍ വിദേശികള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പിസിആര്‍ പരിശോധന നടത്തുകയും വേണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed