ഒമാനിൽ ശക്തമായ മഴയും കാറ്റും


മസ്‍ക്കറ്റ്: ഒമാനിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അൽ ദാഖിലിയ, അൽ ദാഹിറ ഗവർണറേറ്റുകളിലും ഹജർ മലനിരകളിലുമാമാണ് തിങ്കളാഴ്ച വൈകുന്നേരം മുതൽ ശക്തമായ മഴ ലഭിച്ചത്. നിസ്‍വ ഉൾ‍പ്പെടെയുള്ള സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. കനത്ത കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed