ചൈനയ്ക്ക്് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക


വാഷിംഗ്ടൺ‍: ചൈനയ്‌ക്കെതിരെ നയതന്ത്രപരമായ എല്ലാ നടപടികളും തുടരുമെന്ന അമേരിക്കയുടെ നയത്തിൽ‍ മാറ്റമില്ലെന്ന് അമേരിക്കൻ‍ േസ്റ്ററ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈന സ്വന്തം അധീശത്വം മറ്റുള്ളവരുടെമേൽ‍ അടിച്ചേൽ‍പ്പിക്കുന്ന ഒരു തന്ത്രവും ഇനി വിലപ്പോവില്ല. ഭരണകൂട അധീശത്വം കയറ്റി അയക്കാമെന്ന് കരുതേണ്ടെന്ന്  പോംപിയോ മുന്നറിയിപ്പ് നൽ‍കി.

ഹോങ്കോംഗിൽ‍ അടിച്ചേൽ‍പ്പിച്ചിരിക്കുന്ന ദേശീയ സുരക്ഷാ നയം അന്താരാഷ്ട്ര രംഗത്തെ ഒരു സ്വതന്ത്രനഗരത്തെ ഇല്ലാതാക്കുകയാണെന്നും പോംപിയോ പറഞ്ഞു.

‘ ചൈനീസ് കമ്യൂണിസ്റ്റ് പാർ‍ട്ടി ദേശീയ സുരക്ഷാ നിയമം വഴി ഹോങ്കോംഗ് ജനത അനുഭവിച്ചിരുന്ന എല്ലാ മനുഷ്യാവകാശ നിയമങ്ങളേയും കാറ്റിൽ‍ പറത്തിയിരിക്കുകയാണ്. ബീജിംഗിന്റെ ഭരണകൂട കാർ‍ക്കശ്യം കയറ്റുമതി ചെയ്യുന്ന ചൈനയുടെ നയം മറ്റിടങ്ങളിൽ‍ പരീക്ഷിക്കാൻ ഇനി സമ്മതിക്കില്ലെന്നും പോംപിയോ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed