കോ­വിഡ്: ഒമാ­നിൽ 590 പു­തി­യ രോ­ഗി­കൾ


മസ്കത്ത്: ഒമാനിൽ 590 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 496 പേർ സ്വദേശികളും 94 പേർ പ്രവാസികളുമാണ് ഇ
തോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79159 ആയി. 1181 പേർക്ക് രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 61421 ആയി. 1940 പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9 പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 421 ആയി ഉയർന്നു. 63പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 511 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 187 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 17917 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.

You might also like

  • Straight Forward

Most Viewed