ഒമാനിൽ ഇന്ന് 1889 പേർക്ക് കൂടി കൊവിഡ്: ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്ക്


മസ്ക്കറ്റ്: ഒമാനിൽ ഇന്ന് 1889 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്നതിൽ ഏറ്റവും കൂടുതൽ ആളുകൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്താ കുറിപ്പിൽ പറയുന്നു.1268 ഒമാൻ സ്വദേശികൾക്കും 621 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

ഒമാനിൽ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 53614 ആയി. ഇതിൽ 34225 പേർ സുഖം പ്രാപിച്ചുവെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. എട്ട് പേരാണ് ഇന്ന് ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 244 ആയി ഉയർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed