ഒമാനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
മസ്ക്കറ്റ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശി വിജയകുമാർ ഇന്ന് രാവിലെ അൽ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. 51 വയസ്സായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച ശേഷം വീട്ടിൽ ഐസോലേഷനിലായിരുന്ന വിജയകുമാറിനെ ശ്വാസ തടസത്തെ തുടർന്ന് 15 ദിവസം മുന്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. കൊവിഡ് ബാധിച്ച് ഒമാനിൽ മരിക്കുന്ന 16−ാമത്തെ മലയാളിയാണ് വിജയകുമാർ.

