ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് ആറു മരണം; 910 പേർക്ക് കൂടി രോഗം
മസ്ക്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് ആറു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം169 ആയി. ഇന്ന് 910 പേർക്ക് കൂടി കൊവിഡ് രോഗം ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 535 ഒമാൻ സ്വദേശികളും 375 പേർ വിദേശികളുമാണ്.

