മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ നീട്ടി


മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ നീട്ടി. കൊവിഡ് രോഗികളുടെ എണ്ണം വളരെയധികം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജൂൺ 30ന് ശേഷം ലോക്ക്ഡൗണിൽ കാര്യമായ ഇളവുകൾ നൽകുമെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഇന്നലെ പറഞ്ഞത്. എന്നാൽ, സ്ഥിതിഗതികൾ മോശമായി തുടരുന്നതിനാൽ തീരുമാനം മാറ്റുകയായിരുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5493 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. സംസ്ഥാനത്ത് 156 മരണം പുതുതായി രേഖപ്പെടുത്തി. മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 15,825 പോസറ്റീവ് കേസുകളാണ്.1,64, 626 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 75000ന് മുകളിലെത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed