905 പേർക്ക് കൂടി ഒമാനിൽ കോവിഡ്


മസ്കത്ത്: 905 പേർക്ക് കൂടി ഒമാനിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 29471 ആയി. 2804 പേർക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളിൽ 503 പേർ പ്രവാസികളും 402 പേർ സ്വദേശികളുമാണ്. 772 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 15552 ആയി. മൂന്ന് പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 131 ആയി ഉയരുകയും ചെയ്തു. 

13788 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 33 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി ഇതിൽ 101 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed