ഖത്തറിൽ 24 മണിക്കൂറിനിടെ നാല് കോവിഡ് മരണം; 881 പുതിയ രോഗികൾ


ദോഹ: ഖത്തറില്‍ കോവിഡ് 19 മരണസംഖ്യ 98 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ നാലു പേരാണ് മരണമടഞ്ഞത്. അതേസമയം, പ്രതിദിന രോഗസംഖ്യ 881 ആയി കുറഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന രോഗസംഖ്യ 1,000ത്തില്‍ താഴെ രേഖപ്പെടുത്തിയ ദിനമാണിന്ന്. 3,098 പേരില്‍ നടത്തിയ പരിശോധനയില്‍ 881 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.


37, 55, 61, 69 വയസുള്ളവരാണ് മരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 68,319 ആയി ഉയര്‍ന്നിട്ടുമുണ്ട്. 18,952 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 221 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 3,20,792 പേരില്‍ നടത്തിയ പരിശോധനയില്‍ ആകെ രോഗബാധിതര്‍ 87,369 പേരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed