ഒമാനിൽ ഇന്ന് മൂന്ന് കോവിഡ് മരണം: 896 പേർക്ക് രോഗബാധ
മസ്‍കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കൊവിഡ് മരണസംഖ്യ 128 ആയി. ഇന്ന് പുതിയതായി 896 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 505 പേർ പ്രവാസികളും 391 പേർ സ്വദേശികളുമാണ്. ഒമാനിൽ 28,566 പേർക്കാണ് കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 14,780 പേർ ഇതുവരെ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

