യുഡിഎഫ് നിർദേശം തള്ളി ജോസ് കെ മാണി; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കില്ല
കോട്ടയം: കേരളാ കോൺഗ്രസ് ജോസ്−ജോസഫ് വിഭാഗം ചർച്ചയിൽ യു.ഡി.എഫ് നിർദ്ദേശത്തെ തള്ളി ജോസ് കെ മാണി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം.
കെഎം മാണിയുടെ കരാർ നടപ്പിലാക്കണമെന്നും കരാർ നിലപാടിൽ മാറ്റമില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. നിർണായകമായ തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് യുഡിഎഫിൽ കലഹം സൃഷ്ടിച്ചത് പിജെ ജോസഫ് ആണെന്നും പാലായിൽ റിബൽ സ്ഥാനാർത്ഥിയെ നിർത്തിയത് ഇതിന് തെളിവാണെന്നും പഴയ കരാർ മാറ്റണമെന്നത് അനീതിയാണെന്നും ജോസ് കെ മാണി പറഞ്ഞു.

