ഒമാനിൽ ഇന്ന് 810 പുതിയ കോവിഡ് കേസുകൾ


മസ്കത്ത്: ഒമാനിൽ ഇന്ന് പുതിയ 810 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. .ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 26079 ആയി. 2797 പേർക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളിൽ 342 പേർ പ്രവാസികളും 468 പേർ സ്വദേശികളുമാണ്.

708 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 11797 ആയി. രണ്ടു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 116 ആയി. 14166 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 64 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 362 ആയി. തീവ്ര പരിചരണ വിഭാഗത്തിൽ 102 പേരാണുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed