ഖത്തറിൽ 1097 പുതിയ കോവിഡ് കേസുകൾ; രണ്ടു മരണം
ദോഹ: ഖത്തറില്‍ രണ്ടു പേര്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. അതേസമയം കോവിഡ് 19 ബാധിതരുടെ പ്രതിദിന രോഗസംഖ്യയില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1097 പേര്‍ക്ക്. സുഖം പ്രാപിച്ചവരുടെ എണ്ണം 62,172 ആയി ഉയര്‍ന്നു. 67, 87 വയസുള്ളവരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 82 ആയി ഉയര്‍ന്നു.
4,302 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,097 പേരില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിന രോഗസംഖ്യ 1,500 ല്‍ താഴെയാണെന്നത് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. നിലവില്‍ 20,920 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. അതേസമയം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിക്കുന്നവരുടെ എണ്ണം 240 ആയി ഉയര്‍ന്നിട്ടുണ്ട്. ആകെ രോഗബാധിതര്‍ 83,174 ആണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായത് 3,048,01 പേരാണ്.

