വിദ്യാർത്ഥികൾക്ക് വിപുലമായ പഠന അവസരങ്ങൾ ഒരുക്കാൻ ഐഐടി മദ്രാസുമായി കൈകോർത്ത് ഇന്ത്യൻ സ്കൂൾ


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിന്റെ (IIT Madras) പ്രശസ്തമായ 'സ്കൂൾ കണക്റ്റ് പ്രോഗ്രാമി'ൽ പങ്കാളിയായി ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ. വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ പുതിയ മേഖലകൾ പരിചയപ്പെടുത്താനും ഉന്നത നിലവാരമുള്ള പഠന അവസരങ്ങൾ ലഭ്യമാക്കാനുമാണ് ഈ പങ്കാളിത്തം.

പദ്ധതിയിലൂടെ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഐഐടി മദ്രാസിൽ നിന്നുള്ള വിവിധ കോഴ്സുകൾ, അക്കാദമിക വിഭവങ്ങൾ, മെന്റർഷിപ്പ് അവസരങ്ങൾ, വിദഗ്ദ്ധ മാർഗനിർദ്ദേശം എന്നിവ ലഭിക്കും. പ്രോഗ്രാം ആരംഭിച്ചതോടെ 380-ലധികം വിദ്യാർത്ഥികൾ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. സ്കൂൾ പാഠ്യപദ്ധതിക്ക് അനുപൂരകമായി വിമർശനാത്മക ചിന്തയും നൂതനാശയങ്ങളും വളർത്താൻ ഈ പദ്ധതി സഹായിക്കും.

വിദ്യാഭ്യാസ രംഗത്തെ 75 വർഷത്തെ പാരമ്പര്യം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യൻ സ്കൂൾ ഈ സുപ്രധാന നേട്ടം കൈവരിക്കുന്നത്.

അക്കാദമിക മികവും നൂതനത്വവും ലക്ഷ്യമാക്കിയുള്ള സ്കൂളിന്റെ യാത്രയിലെ നാഴികക്കല്ലാണിതെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ജിജ്ഞാസയും ഭാവികാഴ്ചപ്പാടുമുള്ള തലമുറയെ വളർത്തിയെടുക്കാനാണ് സ്കൂൾ ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി വി. രാജപാണ്ഡ്യനും, പരമ്പരാഗത അതിരുകൾക്കപ്പുറം കടന്ന് അറിവ് നേടാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുമെന്ന് പ്രിൻസിപ്പൽ ശാന്ത കുമാർ ദസരിയും വ്യക്തമാക്കി.

article-image

ിുംമിം്മ്ിേ

article-image

ോേോ്േോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed