ജൂൺ 1 ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപ്പിച്ച് ബഹ്റൈൻ രാജാവ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ ഇനി എല്ലാ വർഷവും ജൂൺ 1 ദേശീയ ആഘോഷ ദിനവും ഔദ്യോഗിക പൊതുഅവധിയുമായിരിക്കും. വിശ്വസ്തതയുടെയും കൂറിന്റെയും ദിനം എന്ന പേരിലാണ് ഈ ദിവസം ആഘോഷിക്കുകയെന്ന് ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രഖ്യാപിച്ചു.
പാർലമെന്റിന്റെയും ശൂറ കൗൺസിലിന്റെയും ആറാം ലെജിസ്ലേറ്റീവ് ടേമിന്റെ അഞ്ചാം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് രാജാവ് ഈ ചരിത്രപ്രഖ്യാപനം നടത്തിയത്.
ബഹ്‌റൈനിലെ ജനങ്ങൾ രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും നൽകിയ സംഭാവനകളെ ആദരിച്ചുകൊണ്ട് കിങ് ഹമദ് 'ഡൊക്യുമെന്റ് ഓഫ് ഗ്രാറ്റിറ്റ്യൂഡ് ആൻഡ് ലോയൽറ്റി'യിൽ ഒപ്പുവെച്ച ദിനമാണ് ജൂൺ 1. ഈ ദിനം ദേശീയ കലണ്ടറിലെ ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചതിലൂടെ, ഭരണാധികാരിയും ജനങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും കൂട്ടായ്മയെയുമാണ് രാജ്യം ആദരിക്കുന്നത്.
#BahrainNews #KingHamad #June1Holiday #4PMNews
ewdefdfdd

