ഹാരി പോട്ടറും ഗെയിം ഓഫ് ത്രോൺസും ഇനി ഒരേ കമ്പനിയുടെ കൈകളിൽ; ഹോളിവുഡ് സിനിമാ ലോകത്ത് വമ്പൻ മാറ്റം


ഷീബ വിജയൻ


ഹോളിവുഡിലെ പ്രമുഖ ചലച്ചിത്രനിർമാണ കമ്പനികളായ പാരമൗണ്ട് സ്‌കൈഡാൻസും വാർണർ ബ്രോസ് ഡിസ്‌കവറിയും ലയിച്ചു. 10.6 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലിലൂടെ രൂപംകൊള്ളുന്ന പുതിയ കമ്പനി ‘സ്‌കൈഡാൻസ് കോർപറേഷൻ’ എന്ന പേരിൽ പ്രവർത്തിക്കും. പ്രമുഖ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽലയനത്തോടെ എച്ച്.ബി.ഒ, വാർണർ ബ്രോസ്, സി.ബി.എസ്, നിക്കലോഡിയൻ, ഷോടൈം, കോമഡി സെൻട്രൽ, ഡി.സി സ്റ്റുഡിയോസ്, ഫുഡ് നെറ്റ്‌വർക്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഒരേ കമ്പനിയിലാകും.

ഹാരി പോട്ടർ, ഗെയിം ഓഫ് ത്രോൺസ്, ദ ലോർഡ് ഓഫ് ദ റിങ്‌സ്, മിഷൻ ഇംപോസിബിൾ, ഇൻഡ്യാന ജോൺസ് തുടങ്ങിയ പ്രശസ്ത ചലച്ചിത്ര പരമ്പരകളും ഒരേ ഉടമസ്ഥതയിലാകും. സിനിമ, ടെലിവിഷൻ, സ്ട്രീമിങ് മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കും. നിയമപോരാട്ടങ്ങൾക്കൊടുവിൽ അനുമതി ഏറ്റെടുക്കൽ നടപടികൾ ചലച്ചിത്രരംഗത്തെ ആരോഗ്യകരമായ മത്സരത്തെ ബാധിക്കുമെന്നും ഉപഭോക്താക്കൾക്ക് സേവനച്ചെലവ് വർധിക്കാനിടയാക്കുമെന്നും ചൂണ്ടിക്കാട്ടി യു.എസ് നീതിന്യായ വകുപ്പും വിവിധ സംസ്ഥാനങ്ങളും ലയനത്തെ എതിർത്തിരുന്നു. ചലച്ചിത്ര പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംഘടനകളും എതിർപ്പുയർത്തി. എന്നാൽ, നിർമാണ സ്വാതന്ത്ര്യവും തിയറ്റർ പ്രദർശന മാനദണ്ഡങ്ങളും പാലിക്കാമെന്ന് കമ്പനി ഉറപ്പുനൽകിയതോടെ നിയമതർക്കങ്ങൾ ഒത്തുതീർപ്പായി. വാർണർ ബ്രോസിനു കീഴിലുള്ള സി.എൻ.എൻ., സി.ബി.എസ് തുടങ്ങിയ വാർത്താസ്ഥാപനങ്ങളുടെ എഡിറ്റോറിയൽ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

article-image

്ിേി്േി്േി്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed