സൗദി അറേബ്യയിൽ ഇന്ന് 4919 പുതിയ കോവിഡ് കേസുകൾ


റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 4919 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒറ്റ ദിവസം കോവിഡ് ബാധിതരുടെ എണ്ണം ഇത്രയും ഉയരത്തിലെത്തുന്നത് ഇതാദ്യമായാണ്. ആകെ രോഗബാധിതരുടെ എണ്ണം 1,41,234 ആയി. 24 മണിക്കൂറിനിടെ 39 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്ത് കോവിഡ് അപഹരിച്ച ആകെ ജീവനുകളുടെ എണ്ണം 1091 ആയി. 

രാജ്യത്താകെ പുതുതായി 2122 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 91,662ഉം രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 48481ഉം ആയി. അതിൽ 1859 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മരണനിരക്കിൽ ജിദ്ദ മുന്നിൽ തന്നെ തുടരുകയാണ്. 394 പേർ ജിദ്ദയിലും 339 പേർ മക്കയിലും ഇതുവരെ മരിച്ചു. റിയാദിൽ മരണസംഖ്യ 119 ആയി. രാജ്യത്തെ ചെറുതും വലുതുമായ 187 പട്ടണങ്ങളിലേക്ക് രോഗം പടർന്നു. പുതുതായി 23,484 സ്രവസാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 1,167,766 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed