നേട്ടങ്ങളുടെ പുതിയ ഘട്ടത്തിലേക്ക് ബഹ്‌റൈൻ; ഐക്യത്തോടെ മുന്നേറുമെന്ന് രാജാവ് ഹിസ് മജസ്റ്റി കിങ് ഹമദ്


പ്രദീപ് പുറവങ്കര

മനാമ: ഐക്യത്തിന്റെയും കൂട്ടായ പരിശ്രമങ്ങളുടെയും കരുത്തിൽ രാജ്യം പുതിയൊരു കർമ്മമേഖലയിലേക്കും നേട്ടങ്ങളിലേക്കും കടക്കുകയാണെന്ന് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രഖ്യാപിച്ചു. ശൂറ കൗൺസിലിന്റെയും പാർലമെന്റിന്റെയും ആറാം ലെജിസ്ലേറ്റീവ് ടേമിന്റെ അഞ്ചാം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്. പാർലമെന്റ് ഹാളിലെത്തിയ രാജാവിനെ പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി സാലിഹ് അൽ സാലിഹ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഖലയിലുണ്ടായ ഗുരുതരമായ സംഭവവികാസങ്ങളെയും ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെയും ഇടപെടലുകളെയും രാജാവ് തന്റെ പ്രസംഗത്തിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും അയൽപക്ക ബന്ധങ്ങളെയും ലംഘിക്കുന്ന ഇത്തരം നടപടികൾ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് തടസ്സമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ ആയുധശക്തി ഇല്ലാത്ത സമാധാന അന്തരീക്ഷം ഉറപ്പുവരുത്താനും സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കാനും ശക്തമായ നിലപാടും ഐക്യവും അത്യാവശ്യമാണെന്നും രാജാവ് കൂട്ടിച്ചേർത്തു.

പ്രതിസന്ധികളുടെ കാലഘട്ടത്തിലും ജനങ്ങൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഗവൺമെന്റ് നടത്തിയ പ്രവർത്തനങ്ങളെ രാജാവ് അഭിനന്ദിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിൽ പ്രതിരോധ-സുരക്ഷാ സേനകൾ നൽകുന്ന സേവനങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പ്രതിസന്ധികളിൽ എന്നും ബഹ്‌റൈനൊപ്പം ഉറച്ചുനിൽക്കുന്ന യു.എ.ഇക്കും, പിന്തുണ നൽകുന്ന ജി.സി.സി രാജ്യങ്ങൾക്കും അമേരിക്കയ്ക്കും രാജാവ് പ്രത്യേക നന്ദി അറിയിച്ചു.

article-image

xadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed