സി.എച്ച്. മുഹമ്മദ് കോയ സ്മാരക പുരസ്‌കാരം എം.പി. അബ്ദുസ്സമദ് സമദാനിക്ക്


പ്രദീപ് പുറവങ്കര

മനാമ: മാനവികതയും മതസൗഹാർദ്ദവും ഉയർത്തിപ്പിടിച്ചുള്ള പൊതുപ്രവർത്തനത്തിന് നൽകപ്പെടുന്ന കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഈ വർഷത്തെ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് സ്മാരക മാനവ മൈത്രി പുരസ്‌കാരത്തിന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും ലോക്‌സഭാംഗവുമായ എം.പി. അബ്ദുസ്സമദ് സമദാനിയെ തെരഞ്ഞെടുത്തു.

ജനാധിപത്യ മൂല്യങ്ങൾ, സാമൂഹിക നീതി, സഹവർത്തിത്വം തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പകർന്നുനൽകിയ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങളും പ്രഭാഷണങ്ങളുമാണ് ജൂറിയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപോയിൽ, ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, ട്രഷർ സുബൈർ പുളിയാവ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ പ്രഖ്യാപിച്ചത്.

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയ. വിദ്യാഭ്യാസം, പിന്നാക്ക ശാക്തീകരണം, മതസൗഹാർദ്ദം എന്നിവയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കേരളീയ സമൂഹത്തിന്റെ വളർച്ചയിൽ നിർണായകമാണ്. ഈ ആശയങ്ങളുടെ പ്രസക്തി സമൂഹത്തിൽ നിലനിർത്താനാണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

ഒക്ടോബർ അവസാന വാരം മനാമയിൽ നടക്കുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബ് അനുസ്മരണ ചടങ്ങിൽ വെച്ച് അബ്ദുസ്സമദ് സമദാനിക്ക് പുരസ്‌കാരം സമ്മാനിക്കും. ബഹ്‌റൈനിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

article-image

ോ്േോ്േോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed