ഒമാനിൽ പരിശോധന കര്‍ശനമാക്കി; നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി പൊലീസ്


മസ്‍കത്ത്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ നിയമലംഘകരായ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ, നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റുകളിലാണ് വ്യാഴാഴ്ച അധികൃതര്‍ പരിശോധന നടത്തിയത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തിരുന്നവരും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരുമാണ് പിടിയിലായതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിടിയിലാവയവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. വ്യാപകമായ പരിശോധനയാണ് ഒമാനില്‍ നിയമലംഘകരെ കണ്ടെത്താനായി പോലീസ് നടത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed