ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ മഞ്ജുറാണി ഫൈനലിൽ
സൈബീരിയ: ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിന്‍റെ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ കടന്നു. 48 കിലോഗ്രാം വിഭാഗത്തിൽ തായ് ലൻഡിന്‍റെ ചുതാമറ്റ് റാക്സാറ്റിനെ സെമിഫൈനലിൽ തോൽപ്പിച്ചാണ് മഞ്ജു കലാശപ്പോരിന് യോഗ്യത നേടിയത്. മഞ്ജുവിന്‍റെ ആദ്യ ലോക ചാന്പ്യൻഷിപ്പാണിത്. ക്വാർട്ടറിൽ ടോപ്പ് സീഡ് വടക്കൻ കൊറിയയുടെ കിം ഹ്യാംഗ് മിയെ അട്ടിമറിച്ച് എത്തിയ മഞ്ജു സെമിയിലും മികച്ച ഫോമിലായിരുന്നു. 4−-1 എന്ന സ്കോറിലായിരുന്നു ഇന്ത്യൻ താരത്തിന്‍റെ വിജയം.

