ഒമാന്റെ വ്യോമമേഖല സുരക്ഷിതമെന്ന് സിവിൽ ഏവിയേഷൻ


മസ്കറ്റ്: അമേരിക്കയും ഇറാനും തമ്മിൽ ഉടലെടുത്ത പുതിയ തർക്കങ്ങൾക്കിടെ വ്യോമഗതാഗതമേഖലയിലെ സുരക്ഷാസാഹചര്യങ്ങളിൽ ആശങ്കയിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. എന്നാൽ, നിലവിലെ സാഹചര്യം ഒമാന്റെ വ്യോമാന്തരീക്ഷത്തെ ബാധിച്ചിട്ടില്ലെന്നും ഒമാൻ വ്യോമപാത സുരക്ഷിതമാണെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. സിവിൽ ഏവിയേഷനുകീഴിൽ വടക്കൻ ഒമാനിലെ വ്യോമഗതാഗത സ്ഥിതി നിരന്തരം നിരീക്ഷിച്ചുവരുകയാണ്. എയർ ട്രാഫിക് എമർജൻസി മാനേജ്‌മെന്റാണ് നിരീക്ഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. നിലവിൽ സാധാരണരീതിയിലാണ് കാര്യങ്ങളെന്നും അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed