പരാതിക്കാരിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ്: തെളിവ് പുറത്ത്
തിരുവനന്തപുരം: പീഡനക്കേസിൽ ബിനോയിക്കെതിരായി കുരുക്ക് മുറുകുന്നു. പരാതിക്കാരിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014ൽ പുതുക്കിയ പാസ്‌പോർട്ടിലാണ് ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നുള്ളത്.
യുവതി 2004ൽ എടുത്ത പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞപ്പോഴാണ് പുതിയ പാസ്പോർട്ട് എടുത്തത്. ഇതിലാണ് ബിനോയിയുടെ പേരുള്ളത്. വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ സാധാരണയായി പാസ്‌പോർട്ടിൽ ഭർത്താവിന്റെയോ ഭാര്യയുടെയോ പേര് ചേർക്കാൻ സാധിക്കില്ല. മുംബൈയിലെ മലാഡിൽ നിന്നാണ് പാസ്‌പോർട്ട് എടുത്തിരിക്കുന്നത്.

