തിയറ്റർ ഗ്രൂപ്പ്‌ മസ്കറ്റിന്റെ നാലാമത്‌ നാടകം "കടലാസുതോണി"യുടെ പ്രഖ്യാപനവും പൂജയും നടത്തി


മസ്കറ്റ് : ഒമാനിലെ പ്രമുഖ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ തീയറ്റർ ഗ്രൂപ്പ്‌ മസ്കറ്റിന്റെ നാലാമത്‌ നാടകമായ " കടലാസുതോണി"യുടെ പ്രഖ്യാപനവും പൂജയും നടന്നു. ജയപാൽ ദാമോദർ രചന നിർവ്വഹിച്ച നാടകം അൻസാർ ഇബ്രാഹിം സംവിധാനം ചെയ്യും. തീയറ്റർ ഗ്രൂപ്പിന്റെ മറ്റുനാടകങ്ങളിലേതുപോലെ രംഗപടം ആർട്ടിസ്റ്റ്‌ സുജാതൻ മാസ്റ്റർ തന്നെ നിർവ്വഹിക്കും. ജീവിത ഗന്ധിയായ അശ്വമേധം, മുടിയനായ പുത്രൻ, അസ്തമിക്കാത്ത സൂര്യൻ എന്നീ വിജയ നാടകങ്ങൾക്കുശേഷമാണ്‌ പുതിയൊരു കഥയുമായി അൻസാർ ഇബ്രാഹിം എത്തുന്നത്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed