ഫോൺ തട്ടിപ്പ് : ഏഷ്യൻ സംഘം പിടിയിൽ
ദുബൈ : ഫോൺ തട്ടിപ്പ് നടത്തുന്ന 11 അംഗ സംഘത്തെ പോലീസ് പിടികൂടി. അബുദാബി- ദുബൈ ടാസ്ക്ഫോഴ്സുകളുടെ സംയുക്ത നീക്കമാണു സംഘത്തെ കുടുക്കിയത്. ഏഷ്യൻ പൗരൻമാരായ കുറ്റവാളുകളുടെ സംഘം യു.എ.ഇ സ്വദേശികളെയാണ് തുടർച്ചയായി കബളിപ്പിച്ചിരുന്നത്.
പോലീസ് പിടികൂടിയ പ്രതികളിൽ നിന്ന് ക്രഡിറ്റ് കാർഡ്, ബാങ്ക് നോട്ട്, ചെക്ബുക്, സിം കാർഡ്, പണം എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് പ്രതികളെ കീഴടക്കിയതെന്നും പോലീസ് അറിയിച്ചു.

