ഹാർമ്മണി മ്യൂസിക്‌ സ്കൂൾ വിദ്യാർത്ഥിക്ക് സംഗീത പരീക്ഷയിൽ മികച്ച വിജയം


മസ്കറ്റ്‌ : ലണ്ടൻ ട്രിനിറ്റി കോളേജ്‌ ഓഫ്‌ മ്യൂസിക്‌ നടത്തുന്ന സംഗീത പരീക്ഷയിൽ വാദി കബീർ ഹാർമ്മണി മ്യൂസിക്‌ സെന്ററിലെ കുട്ടികൾ 2012ൽ സ്ഥാപനം തുടങ്ങിയനാൾ മുതൽ പങ്കെടുക്കുകയും മികച്ച രീതിയിൽ എല്ലായ്പ്പോഴും വിജയിച്ചു വരുന്നതുമാണ്‌. ഈ കഴിഞ്ഞ ഡിസംബറിൽ നടന്ന പരീക്ഷയിൽ ഹാർമ്മണിയിലെ സാരംഗി രാധിക എന്ന വിദ്യാർത്ഥിയാണ്‌ മികച്ച വിജയം നേടി സ്കൂളിന്റെ അഭിമാനമായിരിക്കുന്നത്‌.

ട്രിനിറ്റി കോളേജ്‌ , ലണ്ടൻ നടത്തി സൈമൺ പെർക്കിൻസ്‌ മൂല്യനിർണ്ണയം നടത്തിയ “ഇലക്ട്രോണിക്‌ കീബോർഡ്‌” വിഭാഗം പരീക്ഷയിൽ സാരംഗി രാധിക 8-ാം ഗ്രേഡ്‌ നേടിയാണ്‌ മികച്ച വിജയം കരസ്ഥമാക്കിയത്‌. എന്റെ ഈ വിജയത്തിൽ ഞാൻ അതിയായി സന്തോഷിക്കുന്നു എന്നും എന്റെ അദ്ധ്യാപകനായ വല്ലാൻ കാരഡാരസ്ന്റെ ചിട്ടയായ ശിക്ഷണവും മാർഗ്ഗനിർദ്ദേശവും ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഇത്‌ സാദ്ധ്യമാകുമായിരുന്നില്ലെന്നും സാരംഗി പറഞ്ഞു. വിജയത്തിൽ അച്ഛനും, അമ്മയും, കുഞ്ഞനുജനും നൽകിയ വിശ്വാസവും സഹകരണവും വിജയത്തിന്‌ മുതൽക്കൂട്ടായി. തനിക്ക്‌ 6 വയസ്സുള്ളപ്പോൾ കറുത്തതും വെളുത്തതുമായ കീബോർഡിൽനിന്നും എത്ര മനോഹരങ്ങളായ സംഗീതമാണ്‌ പൊഴിയുന്നതെന്ന കൗതുകമാണ്‌ ഇതിലേക്ക്‌ ആകർഷിച്ചതെന്നും അന്നു മുതൽ തുടങ്ങിയ സംഗീതയാത്രയിലാണെന്നും സാരെംഗി രാധിക കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed