തൊഴിൽ പദ്ധതി അഞ്ച് മാസം കൊണ്ട് ലക്ഷ്യം കണ്ടതായി ഒമാൻ സർക്കാർ


മസ്ക്കറ്റ് : ഒമാൻ സർക്കാർ‍ പ്രഖ്യാപിച്ച കാൽ ലക്ഷം പേർക്ക് തൊഴിൽ എന്ന  പദ്ധതി അഞ്ച് മാസത്തിനകം ലക്ഷ്യം കണ്ടു.  ഇതുവരെ 26,103 ഒമാൻ പൗരൻമാർക്ക് തൊഴിൽ കിട്ടിയതായാണ് തൊഴിൽമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലുള്ളത്. രാജ്യത്ത് പ്രവാസികളുടെ തൊഴിലവസരങ്ങൾ കുറയുന്നു എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഡിസംബർ മൂന്നിന് സർക്കാർ പ്രഖ്യാപിച്ച തൊഴിൽ പദ്ധതി പ്രകാരം 26103  ഒമാൻ സ്വദേശികൾക്കു ഏപ്രിൽ മുപ്പതാം തിയതി വരെ തൊഴിൽ ലഭിച്ചതായി  മാനവ വിഭവ ശേഷി മന്ത്രാലയം  വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

17,656 യുവാക്കൾക്കും  8,447 യുവതികൾക്കുമാണ് രാജ്യത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചിരിക്കുന്നത്. വിദേശ  തൊഴിൽ ശക്തിയോടു  കിടപിടിക്കത്തക്ക  പ്രാഗൽഭ്യം  ഉള്ള  അഭ്യസ്‍തവിദ്യരായ  സ്വദേശികളുടെ  എണ്ണം രാജ്യത്തു  വർദ്ധിച്ചത്  ഈ തൊഴിൽ പദ്ധതിയെ  ലക്ഷ്യത്തിൽ എത്തിക്കുവാൻ  മന്ത്രാലയത്തിന്  സാധിച്ചു. സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ  ലഭിക്കുന്നതിന്റെ ഭാഗമായി വിവിധ  മേഖലയിലുള്ള 87 തസ്‍തികയിൽ  വിസ നിരോധനം  ഒമാൻ സർക്കാർ  പ്രഖ്യാപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed