ഒമാനിലെ കോയമ്പത്തൂർ ആയുർവ്വേദ സെന്റർ മൂന്നാമത്‌ ശാഖ ഉദ്ഘാടനം നാളെ


മസ്കറ്റ് : ഒമാനിലെ കോയമ്പത്തൂർ ആയുർവ്വേദ സെന്ററിന്റെ മൂന്നാമത്‌ ശാഖ ഉദ്ഘാടനം നാളെ വൈകീട്ട്‌ 7 മണിക്ക്‌ ബഹു: ഇൻഡ്യൻ അംബാസിഡർ ഇന്ദ്രമണി പാണ്ഡേയുടെ സാന്നിദ്ധ്യത്തിൽ ഒമാൻ മെഡിക്കൽ ബോർഡ്‌ എക്സിക്യൂട്ടീവ്‌ പ്രസിഡണ്ട്‌ ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സബ്തി ഉദ്ഘാടനം ചെയ്യും. ദേവിദാസ്‌ വാര്യർ, രാമസുബ്രഹ്മണ്യ രാജ, സിന്ധു ശ്രീജിത്ത്‌ എന്നിവർ കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയെ പ്രതിനിധീകരിച്ച്‌ ചടങ്ങിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ചെയർമാൻ യൂസുഫ്‌ സുലൈമാൻ അൽ ആമ്രിയാണ് ഇക്കാര്യം അറിയിച്ചത്.

പത്രസമ്മേളനത്തിൽ ചെയർമാൻ യൂസുഫ്‌ സുലൈമാൻ അൽ ആമ്രി, എം ഡി ബാബു കോലോറ, ബിജേഷ്‌ കോലോറ, ഡോക്ടർ നസീർ, മൊയ്‌തു വെങ്ങിലാട്ട്‌ എന്നിവർ സംസാരിച്ചു. 3 ശാഖകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യാകം ചികിൽസാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുതുതായി യോഗ ചികിൽസയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed