ഒമാ­നിൽ 20 വർ­ഷത്തി­ലധി­കമാ­യി­ ജയി­ലിൽ കഴി­യു­ന്ന മലയാ­ളി­കൾ­ക്ക് മോ­ചനം


മസ്‌ക്കറ്റ് : ഇരുപത് വർഷത്തിലധികമായി ഒമാനിലെ ജയിലിൽ തടവിൽ കഴിയുന്ന മലയാളികൾക്ക് മോചനം. ഷാജഹാൻ, സന്തോഷ് കുമാർ എന്നിവരാണ് 20 വർ
ഷത്തിലധികമായി തടവ് ശിക്ഷ അനുഭവിക്കുന്നത്. സിനാവ് സൂഖിൽ രണ്ട് സ്വദേശികൾ പാകിസ്ഥാനികളാൽ‍ കൊല്ലപ്പെട്ട കേസിലാണ് സന്തോഷ്‌കുമാറിനെയും ഷാജഹാനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 

ഷാജഹാനും സന്തോഷ് കുമാറും ജോലി ചെയ്തിരുന്ന കടയിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി എന്നുള്ളതായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം. സംഭവത്തിൽ നാലു പാകിസ്ഥാനികളെ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. 

ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകൻ തയ്യിൽ ഹബീബിന്റെയും ഇടപെടലാണ് മോചനത്തിന് വഴിയൊരുക്കിയത്. ഷാജഹാൻ, ഷാജ
ഹാന്റെ മകനും സന്തോഷ് കുമാറിന്റെ സഹോദരനും അടുത്തിടെ ഇവരെ സന്ദർശിക്കാൻ ഒമാനിൽ എത്തുകയും ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽ
കുകയും ചെയ്തിരുന്നു. സഹോദരൻ ജയിലിൽ അകപ്പെട്ടതിൽ പിന്നെ മോചനം തേടി മഹേശൻ കയറി ഇറങ്ങാത്ത ഓഫീസുകളില്ല. 

കേരളത്തിലും കേന്ദ്രത്തിലും മാറി മാറി വന്ന സർക്കാറുകൾക്ക് മുന്പിൽ ചെന്ന് സഹോദരനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് യാചിച്ചുവെന്നും മഹേശൻ പറയുന്നു. ഇതിനിടെ മകൻ സന്തോഷ് കുമാർ ശിക്ഷിക്കപ്പെട്ടതറിഞ്ഞ് 11 വർ‍ഷത്തോളം അസുഖ ബാധിതയായി കിടന്ന അമ്മയുടെ മരണവും ദുഖം സഹിക്കാനാവാതെ സഹോദരന്റെ ആത്മഹത്യയും എല്ലാം കുടുംബത്തെ പൂർണമായി തളർത്തിയെന്ന് മഹേശൻ പറഞ്ഞു. 

ഷാജഹാന്റെ കുടുംബവും കേരളത്തിലും കേന്ദ്രത്തിലും മന്ത്രിമാർക്കും നേതാക്കന്‍മാർക്കും മുന്നിൽ മോചനത്തിനായി ഇടപെടണമെന്ന അപേക്ഷയുമായി കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇവർക്ക് ഒമാനിലേക്ക് വരാൻ സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ തയ്യിൽഹബീബ് അവസരം ഒരുക്കുന്നത്. സമാഈലിലെ ജയിലിലെത്തി ഷമീർ തന്റെ ഉപ്പയെയും മഹേശൻ സഹോദരനെയും കാണുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed