വി­ദേ­ശ തൊ­ഴി­ലാ­ളി­കൾ­ക്ക് മാ­ർ­ഗ്ഗ നി­ർ­ദ്ദേ­ശ പു­സ്തകവു­മാ­യി­ ദു­ബൈ­ സർ­ക്കാ­ർ


എമിറേറ്റിലെ വിദേശതൊഴിലാളികളുടെ അവകാശങ്ങളും  സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് മാർഗനിർദ്ദേശ പുസ്തകം പുറത്തിറക്കി. ദുബൈ തൊഴിൽകാര്യ സ്ഥിരം സമിതിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമം, വിവിധ അവകാശ സംരക്ഷണങ്ങൾ, തൊഴിലിടങ്ങളിൽ പാലിക്കേണ്ട സുരക്ഷാനിയമങ്ങൾ, തൊഴിലാളികടമകൾ ഉത്തരവാദിത്വങ്ങൾ, രാജ്യത്തെ തൊഴിൽ നിയമങ്ങൾ തുടങ്ങിയവയാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അറബി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷങ്ങളിലാണ് ആദ്യഘട്ടത്തിൽ പുസ്തകം പുറത്തിറങ്ങിയത്. മലയാളം, ഹിന്ദി, ഫിലിപ്പീൻസ്, നപ്പാളി തുടങ്ങിയ ഭാഷങ്ങളിലും  ഉടൻ ഇറങ്ങും.

ദുബൈ തൊഴിൽകാര്യ സ്ഥിരം സമിതിയാണ് പുസ്തകം തയ്യാറാക്കിയത്. ദുബൈ ഇമിഗ്രേഷൻ ഉപമേധാവിയും ദുബൈ തൊഴിൽകാര്യ സ്ഥിരം സമിതിയുടെ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂറാണ്  ദുബൈയിൽ നടന്ന ചടങ്ങിൽ പുസ്തകം പുറത്തിറക്കിയത്. 55 പേജുള്ള പുസ്തകം വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ചിത്രങ്ങൾ സഹിതമാണുള്ളത്. തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ വേണ്ടി നിരവധി പ്രവർത്തനങ്ങൾ തൊഴിൽകാര്യ സ്ഥിരംസമിതി നടത്തിവരുന്നുണ്ട്. 

അതിന്റെ ഭാഗമായാണ് തൊഴിലാളി അവകാശനിയമങ്ങളെക്കുറിച്ച് മാർഗനിർദ്ദേശം നൽകുന്ന പുസ്തകം ഇറക്കിയത്. രാജ്യത്ത് തൊഴിലെടുക്കാൻ വരുന്നവർ തങ്ങളുടെ രണ്ടാമത്തെ വീടായാണ് ഇവിടം പരിഗണിക്കുന്നത്. അതേപോലെത്തന്നെയാണ് അധികൃതർ അവരെയും കാണുന്നത്. തങ്ങളുടെ വീട്ടിൽ കഴിയുന്നതുപോലെ അവർക്ക് ഇവിടം വസിക്കാൻ മികച്ച സൗകര്യങ്ങളും സേവനങ്ങളും നൽക്കാനാണ് തൊഴിൽകാര്യ സ്ഥിരംസമിതി ശ്രമിച്ചുവരുന്നതെന്ന് ഉബൈദ് ബിൻ സുറൂർ പറഞ്ഞു. ചടങ്ങിൽ തഖ് ദീർ അവാർഡുമായി സഹകരിച്ചവരെയും  ഉബൈദ് ബിൻ സുറൂർ ആദരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed