ഒമാനിൽ ഇന്ധന വില വർദ്ധന നിലവിൽ വന്നു

മസ്്ക്കറ്റ് : രാജ്യത്ത് ഫെബ്രുവരി മാസത്തെ പുതുക്കിയ ഇന്ധനവില പ്രാബല്യത്തിൽ. നിരക്കിൽ നേരിയ വർദ്ധനയുണ്ടായി. എം 91 പെട്രോളിന് 207 ബൈസയും എം 95 പെട്രോളിന് 218 ബൈസയും ഡീസലിന് 244 ബൈസയുമാണ് പുതിയ നിരക്ക്. എം 95 പെട്രോളിന് 213 ബൈസയും എം91 പെട്രോളിന് 199 ബൈസയും ഡീസലിന് 230 ബൈസയുമായിരുന്നു ജനുവരിയിലെ നിരക്ക്.
അതേസമയം, ജനുവരി ഒന്നു മുതൽ എം 91 പെട്രോളിനു സ്വദേശികൾക്ക് സബ്‌സിഡി ഏർപ്പെടുത്തിയതിനാൽ നിരക്കുയര്‍ന്നത് വിദേശികളെ മാത്രമാണ് ബാധിക്കുക.