വിദ്യാർത്ഥികൾക്ക് സുരക്ഷാ ക്യാന്പയിനുമായി ദുബൈ പോലീസ്

ദുബൈ : കുട്ടികളിൽ നിയമങ്ങളെക്കുറിച്ച് അറിവു പകരാനും കുറ്റകൃത്യങ്ങൾ തടയുന്നതിന് മുൻകരുതൽ എടുക്കാനുമുള്ള ബോധവൽക്കരണത്തിനു ദുബൈ പോലീസ്. ഗതാഗത നിയമങ്ങൾ സംബന്ധിച്ചു പ്രചാരണ പരിപാടികളും പോലീസ് നടത്തും. നിയമലംഘനങ്ങളെക്കുറിച്ച് കുട്ടികളെയും മാതാപിതാക്കളെയും ബോധവൽക്കരിക്കാനുള്ള നടപടികളെടുക്കുമെന്നും ദുബൈ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അർ മർറി പറഞ്ഞു. ദുബൈയിലെ 453 സ്കൂളുകളിൽ സ്കൂൾ സുരക്ഷാ ക്യാന്പയിൻ നടത്തി 3,08,068 വിദ്യാർത്ഥികൾക്ക് അറിവുപകരുകയാണു ലക്ഷ്യം.
പോലീസിനെക്കുറിച്ചുള്ള ഭയം കുട്ടികളിൽ ഇല്ലാതാക്കാനും ക്യാന്പയിൻ വഴി ശ്രമിക്കും. എമിറേറ്റ്സ് ടവേഴ്സിൽ എലവേറ്ററിൽ ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ കുടുംബത്തിൽ നിന്നൊരാൾ പങ്കുവച്ച അനുഭവവും പോലീസ് മേധാവി വിവരിച്ചു. കുട്ടിയായിരുന്നപ്പോൾ പോലീസിനെ തനിക്കു ഭയമായിരുന്നെന്നും പോലീസ് ശിക്ഷ നൽകുന്നവരാണെന്നു പറഞ്ഞു തന്നെ അന്നു കുടുംബാംഗങ്ങൾ ഭയപ്പെടുത്തിയിരുന്നെന്നും അവർ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
പോലീസിന്റെ പ്രതിച്ഛായ മാറ്റാനാണു ശ്രമം. ലൈംഗിക പീഡന ശ്രമങ്ങൾ ഒഴിവാക്കേണ്ട തെങ്ങനെയെന്നും പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതെങ്ങനെയെന്നും കുട്ടികളെ ബോധവൽക്കരിക്കുമെന്നു ഖിസൈസ് പോലീസ് േസ്റ്റഷൻ ഡയറക്ടറും ക്യാന്പയിൻ വക്താവുമായ ബ്രിഗേഡിയർ യൂസഫ് അൽ അദീദി പറഞ്ഞു.