മസ്കറ്റിനു സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു മരണം


മസ്കറ്റ് : മസ്കറ്റിനു സമീപം ഖന്താബിൽ വിദേശതൊഴിലാളികളുമായി പോകുകയായിരുന്ന ബസ്സ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ ഒരാൾ മരിച്ചു. അപകടത്തിൽ 23 പേർക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്‌. ടാർജ്ജറ്റ്‌ കമ്പനിയിലെ തൊഴിലാളികളുമായി വരികയായിരുന്ന ബസ്സാണ്‌ ഞായറാഴ്ച വൈകീട്ട്‌ 5 മണിയോടെ അപകടത്തിൽപെട്ടത്‌. മരിച്ചയാൾ ഏത്‌ രാജ്യക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed