ഇരു­­­ചക്രവാ­­­ഹന പരി­­­ശോ­­­ധന പോ­­­ലീ­­­സ് കർ­ശ്ശനമാ­­­ക്കി­­­


തളിപ്പറന്പ് : അപകടമുണ്ടാകും വിധം ഇരുചക്രവാഹനങ്ങളിൽ‍ യാത്രചെയ്യുന്നവരെ പിടികൂടാൻ പോലീസ് പരിശോധന കർശ്‍ശനമാക്കി. അടുത്ത ദിവസങ്ങളിൽ‍ നടന്ന പരിശോധനയിൽ‍ ഏറെ വാഹനങ്ങൾ പിടിക്കൂടി. 

പുതിയ വാഹനങ്ങളുടേതടക്കം മുൻ‍ഭാഗത്തെ കണ്ണാടികൾ അഴിച്ചുമാറ്റുന്നതാണ് ഒരു രീതി. കഴിഞ്ഞദിവസങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ‍ നാൽപതോളം ഇരുചക്രവാഹനങ്ങളുടെ കണ്ണാടികൾ‍ സീറ്റുകൾ‍ക്കടിയിൽ അഴിച്ചുമാറ്റിയ നിലയിൽ‍ കണ്ടെത്തി. സയലൻ‍സറുകളിൽ‍ കൃത്രിമം കാണിക്കുന്നതാണ് മറ്റൊരു കുറ്റം. മോട്ടോർ‍ സൈക്കിളുകളിൽ യാത്രചെയ്യുന്പോൾ ശബ്ദം ഇരട്ടിക്കാനാണ് സയലൻസറിൽ കൃത്രിമം കാട്ടുന്നത്. ഇതിനും പോലീസ് നടപടിയെടുക്കുന്നുണ്ട്. ഹെൽ‍മെറ്റ് ധരിക്കാതെ യാത്രചെയ്യുന്നവരും ധാരാളം. പുതിയ കണ്ണാടികൾ‍ വാങ്ങിക്കൊണ്ടുവന്ന് ഘടിപ്പിച്ചും ആവശ്യമായ പിഴ ഈടാക്കിയും മാത്രമേ പിടിച്ച വാഹനങ്ങൾ പോലീസ് വിട്ടുകൊടുക്കുന്നുള്ളൂ. 

യുവാക്കളും വിദ്യാർത്‍ഥികളുമാണ് അപകടമുണ്ടാക്കുന്നവരിൽ കൂടുതലുമെന്ന് പോലീസ് വ്യക്തമാക്കുന്നു. ഹെൽ‍മെറ്റില്ലാത്തവരെ ഉപദേശിച്ചും പിഴയടപ്പിച്ചും നടപടിയെടുക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed