ഒമാനിൽ നാല് മരുന്നുകളുടെ വിൽപ്പന നിരോധിച്ചു
മസ്്ക്കറ്റ് : നാല് ഇനം ഹെർബൽ മരുന്നുകൾ ഒമാൻ ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഹൃദയാഘാതത്തിന് വരെ കാരണമായേക്കുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.
ഷാർക് എക്‌സ്ട്രാക്റ്റ് ടാബ്ലെറ്റ്, വിമക്‌സ് ക്യാപ്‌സ്യൂൾ, കമാഗ്ര ഓറൽജെല്ലി, ഡ്രാഗൺസ് ഡിലെ സ്‌പ്രെ എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
വിൽപ്പനക്കായി എത്തിച്ച ഈ മരുന്നുകൾ ഉടൻ കടകളിൽ നിന്നും പിൻവലിക്കാനും നിർദ്ദേശമുണ്ട്.

