ഒമാ­നിൽ മൂ­ന്ന് ഗു­ഹകൾ കൂ­ടി­ കണ്ടെ­ത്തി­


മസ്‌ക്കറ്റ് : ഒമാനിൽ മൂന്ന് ഗുഹകൾ കൂടി കണ്ടെത്തിയതായി വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. വടക്കൻ ശർഖിയ്യ ഗവർണറേറ്റിലെ ദാമ, അൽ തഹ്‌യിൻ എന്നിവിടങ്ങളിലാണ് ഗുഹകൾ കണ്ടെത്തിയിരിക്കുന്നത്. അൽ ഖാശിൽ‍, അൽ നിഖഹ്, അൽ ഫഖ എന്നിങ്ങിനെയാണ് ഗുഹകൾ അറിയപ്പെടുക. പ്രദേശത്തെ ജനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രാലയം നടത്തിയ പരിശോധനയിൽ ഗുഹകൾ സ്ഥിരീകരിക്കുകയായിരുന്നു.

പ്രദേശവാസികൾ ഇതുവരെ ഇറങ്ങാത്തതാണ് ഈ ഗുഹകൾ‍. രാജ്യത്തെ ഏറ്റവും ആഴമുള്ള ഗുഹകളിലൊന്നാണ് അൽ ഖാശിൽ. ഗുഹാ മുഖത്ത് നിന്ന് 400 മീറ്ററോളം ആഴം ഇതിനുണ്ടെന്നാണ് കരുതപ്പെടുന്നത്. കുത്തനെയുള്ള നിരവധി ചരിവുകളോടെയാണ് ഹെയിൽ അൽ‍ ഹരീം ഗ്രാമത്തിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ഈ ഗുഹകൾ. ഇതിനകത്ത് ചെറു തടാകങ്ങളുമുണ്ട്. നനവാർന്ന ഭിത്തികളും മറ്റൊരു പ്രത്യേകതയാണ്. 

ഗുഹകളാൽ പ്രശസ്തമാണ് ഒമാന്റെ ടൂറി സം മേഖല. അൽ ഹൂത്തി കേവ് ഉൾപ്പെടെ യുള്ളവ ലോക പ്രശസ്തമാണ്. ഗുഹയ്ക്ക് അകത്ത് ട്രെയിൻ സർവ്വീസ് ഉൾപ്പെടെയുള്ളവയുമുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed