സൗദിയിൽ ഒരാഴ്ചക്കിടെ 51,000 നിയമ ലംഘകർ പിടിയിലായി
റിയാദ് : സൗദിയിൽ ഒരാഴ്ചക്കിടെ നടന്ന റെയ്ഡിൽ 51,000 നിയമ ലംഘകർ പിടിയിലായതായി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. പിടിയിലായവരിൽ 30,000 പേർ ഇഖാമ നിയമ ലംഘകരും 11,000 പേർ അനധികൃതമായി അയൽ രാജ്യങ്ങളിൽ നിന്നു നുഴഞ്ഞു കയറിയവരും, 11,511 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. ഈ മാസം 14ന് അവസാനിച്ച പൊതുമാപ്പിനെ തുടർന്ന് രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന തുടരുകയാണ്.


