ഷാർജ-മലീഹ റോഡിൽ വേഗപരിധി കൂട്ടി
ഷാർജ : ഷാർജ-മലീഹാ− റോഡിൽ വാഹനങ്ങളുടെ വേഗപരിധി വർദ്ധിപ്പിച്ചു. ഇവിടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്നും 100 കിലോമീറ്ററാക്കി വർദ്ധിപ്പിച്ചതായി ഷാർജ ട്രാഫിക് ആൻഡ് പട്രോളിംങ് വിഭാഗം അറിയിച്ചു. എന്നാൽ റോഡ് സുരക്ഷ ഉറപ്പാക്കിക്കൊണ്ടും ഗതാഗതനിയമം അനുസരിച്ചും പരമാവധി 119 കിലോമീറ്റർ വരെ പോകാമെന്നും അധികൃതരുടെ അറിയിപ്പിലുണ്ട്.
മലീഹാ− അൽ ഫയ റോഡ് നവീകരണ പ്രവർത്തനം നടന്നുവരുകയാണ്, ഇത് പൂർത്തിയായാൽ മാത്രമേ ഈ റോഡിലെ റഡാറുകൾ പ്രവർത്തന ക്ഷമമാവുകയുള്ളൂവെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പറഞ്ഞു. നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത റഡാറുകളും ക്യാമറകളും പ്രവർത്തന സജ്ജമാകുന്നതോടെ റോഡ് നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


