ഗൾഫ് മേഖലയിലെ സുരക്ഷ: ഇന്ത്യൻ ഉപദേശകനും ഒമാൻ മന്ത്രിയും മസ്കത്തിൽ ചർച്ച നടത്തി


ഷീബ വിജയൻ


മസ്കത്ത്: സുരക്ഷാ മേഖലയിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലമാക്കുന്നതിനെക്കുറിച്ച് ഉന്നതതല ചർച്ച നടന്നു. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഉപമേധാവി പവൻ കപൂറും ഒമാൻ റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയും തമ്മിലായിരുന്നു കൂടിക്കാഴ്ച. ബുധനാഴ്ച മസ്കത്തിൽ വെച്ച് നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ഉഭയകക്ഷി ബന്ധങ്ങൾ നേതാക്കൾ വിലയിരുത്തി. സംയുക്ത സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ മാർഗങ്ങൾ ആരാഞ്ഞ ഇരുവരും പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ പ്രധാന സംഭവവികാസങ്ങളും അവലോകനം ചെയ്തു. സുപ്രീം കമാൻഡറുടെ ഓഫീസ് മേധാവി കൂടിയായ ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയാണ് പവൻ കപൂറിനെ ഔദ്യോഗികമായി സ്വീകരിച്ചത്.

article-image

efsfsddfsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed