ഒമാനിൽ ബസ്സപകടത്തിൽ ഇരുപത്തിയഞ്ച് പേർക്ക് പരിക്ക്
മസ്ക്കറ്റ് : ഒമാനിൽ ബസ്സപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരതരമാണ്. സലാലയിൽ നിന്നും മസ്ക്കറ്റിലേക്കു വന്ന ഗൾഫ് ട്രാൻസ്പോർട്ട് എന്ന കന്പനിയുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരു മലയാളിയും ഉൾപ്പെട്ടതായാണ് വിവരം. ഇയാൾ കണ്ണൂർ സ്വദേശിയാണെന്നാണ് സൂചന.
മസ്ക്കറ്റിലെ ജിഫ്നൈൻ എന്ന സ്ഥലത്തു വെച്ചാണ് അപകടം സംഭവിച്ചത്. ബസ്സിൽ അന്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

