കെഎസ്‌ആർടിസി പെൻഷൻ വർധിപ്പിക്കില്ല: ഹൈക്കോടതി നിർദേശം തള്ളി സംസ്ഥാന സർക്കാർ; പ്രതിമാസം 12 കോടിയുടെ അധിക ബാധ്യതയെന്ന് വിശദീകരണം


ശാരിക

തിരുവനന്തപുരം: കെഎസ്‌ആർടിസി പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം തള്ളി സംസ്ഥാന സർക്കാർ. പെൻഷൻ കൂട്ടാനാവില്ലെന്ന തീരുമാനം വ്യക്തമാക്കി സർക്കാർ ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചു.

പെൻഷൻ വർധിപ്പിച്ചാൽ കെഎസ്‌ആർടിസിക്ക് പ്രതിമാസം 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഈ നടപടി. നിലവിൽ കെഎസ്‌ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.

സ്ഥാപനത്തിന്റെ ദൈനംദിന ചെലവുകൾ പോലും കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ നിലവിലെ സ്ഥിതിയിൽ പെൻഷൻ വർധനവ് സാധ്യമല്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed