വെള്ളാപ്പള്ളി 3 ലക്ഷം രൂപ നൽകി; കണക്ക് പാർട്ടിയിലുണ്ടെന്ന് ബിനോയ് വിശ്വം


ഷീബ വിജയൻ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തനിക്ക് മൂന്ന് ലക്ഷം രൂപ നൽകിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വെളിപ്പെടുത്തി. പണം വാങ്ങിയ കാര്യം ഒളിച്ചുവെക്കാനില്ലെന്നും ഇതിന് കൃത്യമായ കണക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഴിവിട്ട സഹായങ്ങളൊന്നും ചെയ്യില്ലെന്ന് വ്യക്തമാക്കിയാണ് പണം സ്വീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും കമ്മ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടുത്തുന്നവരല്ല, ജനങ്ങളെ കരുതി പ്രവർത്തിക്കുന്നവരാകണമെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു.

article-image

asadsadsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed