ബൗഷറിൽ അൽ ഇർഫാൻ മസ്ജിദ് തുറന്നു
ഷീബ വിജയൻ
മസ്കത്ത്: അൽ ഇർഫാൻ മസ്ജിദ് ബൗഷറിൽ പ്രാർഥനക്കായി തുറന്നു. 1500പേരെ ഉൾക്കൊള്ളുന്നതാണ് പ്രധാന പ്രാർഥന ഹാൾ. തുറന്ന മാതൃകയിലുള്ള രൂപകൽപന കെട്ടിടത്തിനകത്തേക്ക് കൂടുതൽ വായു സഞ്ചാരവും വെളിച്ചവുമെത്തിക്കാൻ ഉപകരിക്കും. വിദ്യാഭ്യാസ- സാംസ്കാരികപ്രവർത്തനങ്ങൾക്കായി പബ്ലിക് ലൈബ്രറിയും ഇതോടനുബന്ധിച്ച് സജീകരിച്ചിട്ടുണ്ട്. ആധുനിക ആർക്കിടെക്ചറിൽ പണിത ഇവിടെ ഒന്നാംനിലയിൽ സ്ത്രീകൾക്കായുള്ള പ്രാർഥന ഹാളും ഒരുക്കിയിട്ടുണ്ട്.
saadsdasasd
